September 27, 2026

കൂപ്പുകുത്തി സ്വർണ വില; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 4080 രൂപ!

0
010e704f8d24727b4cf26d9ba237f3b5

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കുതിക്കുന്ന സ്വര്‍ണവിലയില്‍ വൻ ഇടിവ്. പവന് 2480 രൂപയാണ് ഇന്ന് കുറഞ്ഞത്.93,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 310 രൂപയാണ് കുറഞ്ഞത്. 11,660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടുദിവസത്തെ ഇടിവിന് ശേഷം ഇന്നലെ രാവിലെ ഉയർന്ന സ്വര്‍ണവില ഉച്ചയോടെ വീണ്ടും തല താഴ്ത്തി. ഇന്നലെ രാവിലെ 97,360 രൂപയായി വര്‍ധിച്ച്‌ 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരത്തിനൊപ്പം എത്തിയ ശേഷമാണ് ഇടിഞ്ഞത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.

Leave a Reply

Your email address will not be published. Required fields are marked *