തേങ്ങയുടെ വിലയിൽ കുതിക്കുന്നു, ഒപ്പം വെളിച്ചെണ്ണ വിലയും
കോട്ടയം: ഓണം കഴിഞ്ഞിട്ടും വിപണിയില്‍ തേങ്ങയ്ക്ക് തീവില തന്നെയാണ്. നിലവില്‍ 82 – 90 രൂപയാണ് കിലോ വില. തെങ്ങുകള്‍ക്ക് വ്യാപകമായി രോഗം കേരളത്തില്‍ ബാധിച്ചതോടെ ഏറെക്കാലമായി തേങ്ങയുടെ ഉത്പാദനം കുറഞ്ഞിരിക്കുകയാണ്.
അതിനാൽ തമിഴ്നാട്ടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇവിടെ നിന്നുള്ള തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമായത്. തേങ്ങയുടെ വിലവർദ്ധനവ് വെളിച്ചെണ്ണയിലും പ്രതിഫലിച്ച് തുടങ്ങി. 390 – 440 രൂപ. വില വരുദിവസങ്ങളില്‍ ഉയരുമെന്ന സൂചനയാണ് വ്യാപാരികള്‍ നല്‍കുന്നത്.
ഓണക്കാലത്ത് കൈവിട്ടു പോകുമെന്ന് കരുതിയ വില സർക്കാർ ഇടപടെലില്‍ പിടിച്ചുനിറുത്താനായിരുന്നു. അതെസമയം സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ നല്‍കുന്നതാണ് ഏക ആശ്വാസം. 319 രൂപ നിരക്കില്‍ സബ്സിഡി – അരക്കിലോ, നോണ്‍ – സബ് സിഡി- അരക്കിലോ എന്നിങ്ങനെ ഉള്‍പ്പെടുത്തി ഒരു കിലോ വെളിച്ചെണ്ണ ലഭിക്കും. കാർഡില്ലാതെ വാങ്ങിയാല്‍ കിലോയ്ക്ക് 359 രൂപയാണ്. ഏറ്റവും വിലക്കുറവ് വിപണിയില്‍ സപ്ലൈകോയിലാണ്.
