കനറാ ബാങ്കിൻ്റെ പ്രോപ്പർട്ടി എക്സ്പോ നാളെ
കൊച്ചി: കനറാ ബാങ്കിന്റെപ്രോപ്പർട്ടി എക്സ്പോ എറണാകുളം സൗത്ത് ശാഖ പരിസരത്ത് നാളെ രാവിലെ 10 ന് നടക്കും.സർഫാസി നിയമ പ്രകാരം ബാങ്കിന്റെ കൈവശത്തിൽ എത്തിയ വാണിജ്യ കെട്ടിടങ്ങളും താമസയോഗ്യമായ വീടുകളും സ്‌ഥലങ്ങളും വാങ്ങാം.
ഇത്തരം വസ്തുക്കൾ ബാങ്കിൽ നിന്ന് എങ്ങനെ വാങ്ങാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും എക്സ്പോയിൽ ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281991413
