‘മെട്രോ ബസ്’ ആദ്യ ദിന കളക്ഷൻ 1.18 ലക്ഷം രൂപ
കൊച്ചി മെട്രോ ഇലക്ടിക് ബസ് സർവ്വീസിന് ആദ്യ ദിനം തന്നെ യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം. ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കൽ കോളേജ്, കളമശേരി- കുസാറ്റ് റൂട്ടുകളിലാണ്...
കൊച്ചി മെട്രോ ഇലക്ടിക് ബസ് സർവ്വീസിന് ആദ്യ ദിനം തന്നെ യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം. ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കൽ കോളേജ്, കളമശേരി- കുസാറ്റ് റൂട്ടുകളിലാണ്...
പുതിയ സിംകാര്‍ഡ് എടുക്കുന്നവര്‍ക്ക് ബയോമെട്രിക് ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. വ്യാജ സിംകാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാനാണ് പുതിയ തീരുമാനം. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പിന്തുണ നേടിയ...
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ രണ്ടുഘട്ടമായി നടക്കും. ആദ്യഘട്ട ബജറ്റ് സമ്മേളനം...
മത്സരത്തിലെ വിജയികള്‍ക്ക് 9 ലക്ഷം രൂപയുടെ സമ്മാനങ്ങളും പ്രീ-പ്ലേസ്മെന്‍റിനുള്ള ഇന്‍റര്‍വ്യൂ അവസരങ്ങളും ലഭിക്കുംകൊച്ചി: സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വെല്ലുവിളികളെ നേരിടാനായി നൂതനമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യയിലെ യുവാക്കളെ...
ദില്ലി: ഉപഭോക്താക്കൾക്ക് ആപ്പിൾ ഉൽപ്പന്നങ്ങളും സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കാൻ കമ്പനി ഇന്ത്യയിൽ ആപ്പിൾ സ്റ്റോർ ആപ്പ് അവതരിപ്പിച്ചു. ഫിസിക്കൽ സ്റ്റോറുകൾ, അംഗീകൃത ഡീലർമാർ, വേറിട്ട റീട്ടെയിൽ ചാനലുകൾ...
കൊച്ചി: തദ്ദേശീയ വൈദ്യുത വാഹനങ്ങളില്‍ വൈദഗ്ധ്യം നേടിയ ഒറിജിനല്‍ എക്വിപ്മെന്‍റ് മാനുഫാക്ച്ചറര്‍ കമ്പനിയായ ന്യൂമെറോസ് മോട്ടോഴ്സ് മള്‍ട്ടിപര്‍പ്പസ് ഇ-സ്കൂട്ടറായ ഡിപ്ലോസ് മാക്സ് അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ലാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ ബൈക്ക്-സ്കൂട്ടര്‍ ക്രോസ്ഓവര്‍ പ്ലാറ്റ്ഫോമും കമ്പനി അനാവരണം ചെയ്തിട്ടുണ്ട്. ഒരു കുടുംബത്തിന് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഡിപ്ലോസ് മാക്സിന്‍റെ രൂപകല്‍പന. നൂതന എഞ്ചിനീയറിങ് ഉപയോഗിച്ച് നിര്‍മിച്ച ഡിപ്ലോസ് പ്ലാറ്റ്ഫോം ഇതിനകം 13.9 ദശലക്ഷത്തിലധികം കിലോമീറ്ററുകള്‍ ഉള്‍ക്കൊള്ളുന്ന വിവിധ ഭൂപ്രദേശങ്ങളില്‍ അസാധാരണമായ പ്രകടനം ഉറപ്പാക്കിയിട്ടുണ്ട്. 3-4 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവും. 63 കിലോമീറ്റര്‍ ഉയര്‍ന്ന വേഗതക്കൊപ്പം, 140 കിലോമീറ്റര്‍ ഐഡിസി റേഞ്ചും ഡിപ്ലോസ് മാക്സ് നല്‍കുന്നു. സുരക്ഷ, വിശ്വാസ്യത, ദൃഢത എന്നീ മൂന്ന് തത്വങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഡിപ്ലോസ് മാക്സ് എത്തുന്നത്. മികച്ച സുരക്ഷക്കായി ഡ്യുവല്‍ ഡിസ്ക് ബ്രേക്കുകള്‍, എല്‍ഇഡി ലൈറ്റിങ്, തെഫ്റ്റ് അലേര്‍ട്ട്, ജിയോഫെന്‍സിങ്, വെഹിക്കിള്‍ ട്രാക്കിങ് തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുസ്ഥിരമായ ദീര്‍ഘകാല പ്രകടനം മുന്നില്‍ കണ്ടാണ് വാഹനത്തിലെ ചേസിസ്, ബാറ്ററി, മോട്ടോര്‍, കണ്‍ട്രോളര്‍ തുടങ്ങിയവ രൂപകല്‍പന ചെയ്തിരിക്കുന്നത്. കരുത്തുറ്റ ചതുരാകൃതിയിലുള്ള ചേസിസും, വീതിയേറിയ ടയറുകളും മികച്ച ഗ്രിപ്പും ദീര്‍ഘകാല ഉപയോഗവും ഉറപ്പാക്കും. 16 ഇഞ്ച് ടയറുകള്‍ ഏത് റോഡ് സാഹചര്യങ്ങളിലും മികച്ച യാത്രാ സൗകര്യം നല്‍കുന്നു. സുരക്ഷിതവും വിശ്വസനീയവും മോടിയുള്ളതുമായ ഒരു ഇന്ത്യന്‍ നിര്‍മിത വാഹനം വിതരണം ചെയ്യുന്നതിലൂടെ തങ്ങളുടെ ഉപയോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ന്യൂമെറോസ് മോട്ടോഴ്സിന്‍റെ സ്ഥാപകനും സിഇഒയുമായ ശ്രേയസ് ഷിബുലാല്‍ പറഞ്ഞു. നവീകരണത്തിനും സുരക്ഷയ്ക്കുമുള്ള തങ്ങളുടെ സമര്‍പ്പണമാണ് ഡിപ്ലോസ് പ്ലാറ്റ്ഫോം. നഗരഗതാഗതത്തിന്‍റെ ഭാവി പുനര്‍നിര്‍വചിക്കുന്നതിന് പ്രായോഗിക രൂപകല്‍പനയുമായി നൂതന സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ ഈ അവതരണം അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുവപ്പ്, നീല, വെളുപ്പ് എന്നീ നിറങ്ങളില്‍ ഡിപ്ലോസ് മാക്സ് ലഭ്യമാവും. നിലവില്‍ 14 നഗരങ്ങളിലാണ് ന്യൂമെറോസ് മോട്ടോഴ്സിന്‍റെ പ്രവര്‍ത്തനം. 2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടെ 170 ഡീലര്‍മാരെ ഉള്‍പ്പെടുത്താന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. പിഎം ഇ-ഡ്രൈവ് സ്കീം ഉള്‍പ്പെടെ 1,09,999 രൂപയാണ് ബെംഗളൂരു എക്സ്ഷോറൂം വില.
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഉത്സവമായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‍കരി, പിയൂഷ് ഗോയൽ,...
വാഷിംഗ്ടൺ: വില വിവേചനം കാണിക്കുന്നതായി ആരോപിച്ച് ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്ടിസി) പെപ്‌സികോയ്‌ക്കെതിരെ കേസെടുത്തു. വാൾമാർട്ടിന് അന്യായ വില ആനുകൂല്യങ്ങൾ നൽകുന്നതിനാൽ മറ്റ് വെണ്ടർമാരുടെയും ഉപഭോക്താക്കളുടെയും ചെലവിന്...
ഉപയോക്താക്കള്‍ക്ക് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി സെറോദയുടെ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത്. അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന പുതിയ തന്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു....
തിരുവനന്തപുരം: മൂന്ന് ദിവസത്തെ നിരന്തര വർധനയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില രണ്ട് മാസത്തെ ഏറ്റവും...