യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്
ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വാട്സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകളില്‍ അധിക സുരക്ഷ നല്‍കുന്ന ഫീച്ചറാണിത്. പതിവ് കോണ്‍ടാക്റ്റ് നമ്പറിന് പകരം ഒരു യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന സവിശേഷത.
ഫോണ്‍ നമ്പറില്‍ അധിഷ്ഠിതമായ വാട്സ്ആപ്പ് അക്കൗണ്ടുകളുടെ സ്ഥാനത്ത് ഓരോ വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കും ഒരു യൂസര്‍നെയിം ഉപയോഗത്തിനായി തെരഞ്ഞെടുക്കാം. ഈ യൂസര്‍നെയിം കൈവശമുള്ളവര്‍ക്ക് അതുപയോഗിച്ച് നിങ്ങള്‍ക്ക് മെസേജുകള്‍ അയക്കാം. സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി യൂസര്‍നെയിം കീ എന്ന ഓപ്ഷനും വാട്സ്ആപ്പ് കൊണ്ടുവന്നേക്കും. നിങ്ങളുടെ വാട്സ്ആപ്പ് യൂസര്‍നെയിം മറ്റൊരാളുടെ കയ്യിലുണ്ടെങ്കിലും അവര്‍ക്ക് മെസേജുകള്‍ നിങ്ങള്‍ക്ക് അയക്കണമെങ്കില്‍ മാച്ചിംഗ് ആയ കീ വേണ്ടിവരുന്ന രീതിയാണ് ഈ സംവിധാനത്തിലുണ്ടാവുക. ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിങ്ങിലാണ്.
