July 20, 2026

ദി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ ഒരു മാസത്തെ നേത്രപരിശോധന ക്യാംപ്

0
IMG-20251007-WA0004

കൊച്ചി: ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി ഇടപ്പള്ളിയിലെ ദി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ ഒരുമാസം നീളുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ്. 31 വരെ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ 6 വരെയാണ് സൗജന്യ നേത്ര പരിശോധന നടക്കുക. ആദ്യം റജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് സൗജന്യ തിമിര നിർണയവും സൗജന്യ ലാസിക് സ്ക്രീനിങ് ടെസ്റ്റും മറ്റു പരിശോധനകൾക്ക് കിഴിവുകളുമുണ്ടാകും.

ലോക കാഴ്ച്‌ചദിനമായ 9ന് ആശുപത്രിയിൽ നിന്ന് ഇടപ്പള്ളി വരെ നടത്തുന്ന മാരത്തൺ ജസ്റ്റിസ് കെമാൽപാഷ ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രവീൺ മുരളി, ഡോ. ഉമേഷ് കൃഷ‌ തുടങ്ങിയവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *