സ്വര്‍ണ വിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തുടർച്ചയായി രാവിലെയും ഉച്ചക്ക് ശേഷവും വില കുതിച്ചുയരുകയായിരുന്നു.ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന് 84,600 രൂപ നല്‍കണം. ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,575 രൂപയായി.
84,840 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്. സ്വർണത്തിൻ്റെ എക്കാലത്തേയും വലിയ വിലയാണിത്. രണ്ട് തവണയായി 1,920 രൂപയാണ് ഇന്നലെ ഉയർന്നത്. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 83,840 ആയിരുന്നെങ്കില്‍ വൈകുന്നേരം ആയിരം രൂപ വർധിക്കുകയായിരുന്നു. പവന് 77,640 എന്ന നിരക്കിലാണ് ഈ മാസം സ്വര്‍ണ വില ആരംഭിച്ചത്. എന്നാല്‍ സെപ്റ്റംബര്‍ ഒന്‍പതിന് 80,880 രൂപയായി.
ഒരു പവന്‍ ആഭരണം വാങ്ങുമ്ബോള്‍ പണിക്കൂലി ഉള്‍പ്പെടെയുള്ള മറ്റു ചെലവുകള്‍ ചേര്‍ത്ത് 90000 രൂപയിലേറെ ജ്വല്ലറിയില്‍ നല്‍കണം. വിവാഹപ്പാർട്ടിക്കാരെ അടക്കം ഇത് വലിയ രീതിയില്‍ ബാധിക്കും. രാജ്യാന്തര വിപണിയില്‍ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വര്‍ണ വില കൂടാനുള്ള പ്രധാന കാരണം.
