യൂറിയ ഇതര വളങ്ങൾക്കുള്ള സബ്‌സിഡി കൂട്ടി
ന്യൂഡൽഹി: യൂറിയ ഇതര വളങ്ങൾക്കുള്ള സബ്സിഡി വർധിപ്പിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. കഴിഞ്ഞ വർഷം റാബി സീസണിൽ (ഒക്ടോബർ-മാർച്ച്) 24,000 കോടി രൂപയായിരുന്നു സബ്‌സിഡിത്തുകയായി നീക്കി വച്ചതെങ്കിൽ ഇക്കുറി 37,952 കോടിയായി ഉയർത്തി.
ഫോസ്ഫേറ്റിൻ്റെ സബ്‌സിഡി കിലോഗ്രാമി ന് 43.6 രൂപയായിരുന്നത് 47.96 രൂപയാക്കി. സൾഫറിന്റേത് 1.77 രൂപയായിരുന്നത് 2.87 രൂപയാക്കി. അതെസമയം നൈട്രജൻ (43.02 രൂപ), പൊട്ടാഷ് (2.38 രൂപ) തുടങ്ങിയവയുടെ സബ്സിഡി നിരക്കിൽ വർധനയില്ല. വളങ്ങളുടെ ഇറക്കുമതി വില അടക്കമുള്ളവ പരിഗണിച്ചാണ് സബ്സിഡി വർധിപ്പിക്കുന്നത്.
