കെഎഫ്‌സി: സ്‌റ്റാർട്ടപ് സംരംഭങ്ങൾക്ക് വായ്‌പ പരിധി ഉയർത്തും
തിരുവനന്തപുരം: സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് കെഎഫ്സി മുഖേന നൽകുന്ന വായ്പയുടെ പരിധി ഉയർത്തുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. സ്‌കെയിൽ അപ് വായ്പയുടെ പരിധി 2 കോടിയിൽ നിന്ന് 3 കോടിയായും പർച്ചേസ് ഓർഡറുകൾക്കും, വെഞ്ച്വർ ഡെബിറ്റ് ഫണ്ടിങ്ങിനുമായി നൽകുന്ന വായ്പയുടെ പരിധി 10 കോടിയിൽ നിന്ന് 15 കോടിയായും വർദ്ധിപ്പിക്കാനാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
