July 23, 2026

കെ. പോള്‍ തോമസിന് വേല്‍സ് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് ഡോക്ടറേറ്റ് ലഭിച്ചു

0
n681810915175836800999010452c30119ec831b6fb4ccd680f60905ba8d6c4813ad341f7d169c42f52af6c

കൊച്ചി/ചെന്നൈ: ഇസാഫ് സ്ഥാപകനും ഇസാഫ് സ്മോള്‍ ഫിനാൻസ് ബാങ്കിന്‍റെ എംഡിയും സിഇഒയുമായ ഡോ. കെ. പോള്‍ തോമസിന് ചെന്നൈ ആസ്ഥാനമായ വേല്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അക്കാദമിക് ഡോക്ടറേറ്റ് ലഭിച്ചു.പിഎച്ച്‌ഡിയുടെ ഭാഗമായി സാമൂഹിക സംരംഭകത്വ മേഖലയില്‍ സ്മോള്‍ ബിസിനസ് ബാങ്കുകളുടെ സ്വാധീനം എന്ന ഗവേഷണ പ്രബന്ധമാണ് അവതരിപ്പിച്ചത്. യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാള്‍ ഡോക്ടറേറ്റ് സമ്മാനിച്ചു.ചെറുകിട ധനകാര്യ സ്ഥാപനങ്ങളുടെ മൂലധന സ്വരൂപത്തിന് തുടങ്ങിയ സംഘടനയായ സാധന്‍റെ ചെയർമാനായും കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ കേരളഘടകം ചെയർമാനായും തൃശൂർ മാനേജ്മെന്‍റ് അസോസിയേഷന്‍റെ പ്രസിഡന്‍റായും കെ. പോള്‍ തോമസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നേരത്തേ കേരള കാർഷിക സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *