July 22, 2026

ചെക്ക് മാറാൻ ഇനി വെറും മണിക്കൂറുകൾ മതി; പുതിയ പരിഷ്കാരം ഇങ്ങനെ റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ

0
reserve_bank_of_india_rbi_

ചെക്ക് മാറിയെടുക്കൽ ഇനി എളുപ്പം. പുതിയ പരിഷ്കരണമനുസരിച്ച് ഇനി മുതല്‍ വെറും മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുകയാണ് റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പുതിയ പരിഷ്‌കാരം ഒക്ടോബര്‍ 4 മുതല്‍ നടപ്പില്‍ വരുത്തണമെന്നാണ് ബാങ്കുകള്‍ക്കുള്ള നിര്‍ദേശം.ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം (Cheque Truncation System-CTS) വഴിയാണ് ബാങ്ക് ശാഖകകള്‍ ചെക്ക് ക്ലിയറിങ് ചെയ്തിരുന്നത്. ഒരു ദിവസം ലഭിക്കുന്ന ചെക്കുകള്‍ ഒരുമിച്ച് നിശ്ചിത സമയത്ത് സ്‌കാന്‍ ചെയ്ത് അയയ്ക്കുകയാണ് പതിവ്. ഓരോ ചെക്കും ബ്രാഞ്ചില്‍ ലഭിക്കുന്ന മുറയ്ക്ക് സിടിഎസ് സംവിധാനം വഴി സ്‌കാന്‍ ചെയ്ത് അയയ്ക്കാനാണ് ഇനി മുതല്‍ നിര്‍ദ്ദേശം.പുതിയ രീതി പ്രാബല്യത്തിൽ വരുന്നതോടെ ചെക്ക് മാറി അക്കൗണ്ടില്‍ പണമെത്തുന്നതിനുള്ള കാത്തിരിപ്പ് അവസാനിക്കും. ചെക്കുമായി ബന്ധപ്പെട്ട് ഉപയോക്താക്കളും ബാങ്ക് ജീവനക്കാരും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പരിഷ്‌കാരം വഴി സഹായിക്കുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *