March 21, 2026

ഹോം സ്‌റ്റേ ആൻഡ് ടൂറിസം സൊസൈറ്റി കോൺഫറൻസ് 27ന്

0
channels4_profile-1

കൊച്ചി: കേരള ഹോം സ്‌റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയുടെ വാർഷിക കോൺഫറൻസും ടൂറിസം ശിൽപശാലയും 27ന് എറണാകുളം ഭാരത് ടൂറിസ്റ്റ്ഹോമിൽ സംഘടിപ്പിക്കും.

രാവിലെ 9.30ന് വിവിധ സെഷനുകളോടു കൂടി ആരംഭിക്കുന്ന പരിപാടി, ഉച്ചയ്ക്ക് ഒന്നിന് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. അതെസമയം എഐ ഉൾപ്പെടുത്തി ഒരുക്കിയ ബുക്കിങ് പോർട്ടൽ Stayhats.com മന്ത്രി അവതരിപ്പിക്കും.

കേരള ഹാറ്റ്സ് ചെയർമാൻ എം.പി. ശിവദത്തൻ അധ്യക്ഷത വഹിക്കും. ഹോം സ്റ്റേ ഡയറക്ടറികളുടെ പ്രകാശനവും അന്നു നടത്തുമെന്ന് ടി. ജെ. വിനോദ് എംഎൽഎ, കേരള ഹാറ്റ്സ് ചെയർമാൻ എം.പി. ശിവദത്തൻ തുടങ്ങിയവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *