July 20, 2026

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്, ഉച്ചയ്ക്ക് ശേഷം കുറഞ്ഞത് 600 രൂപ!

0
91f24e3fa51d277ada96218929ec61ad

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചക്ക് ശേഷം ഇടിവ്. ഗ്രാമിന് 75 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഗ്രാമിന് 12,870 രൂപയും പവന് 600 രൂപ കുറഞ്ഞ് 1,02,960 രൂപയുമാണ് ഉച്ചക്ക് ശേഷമുളള വില.18 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,580 രൂപയും 14 കാരറ്റിന് 50 രൂപ കുറഞ്ഞ് 8,240 രൂപയും ഒൻപത് കാരറ്റിന് 30 രൂപ കുറഞ്ഞ് 5,315 രൂപയുമാണ് വില. അതെസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 260 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

Leave a Reply

Your email address will not be published. Required fields are marked *