June 8, 2025

തിരിച്ചുകയറി സ്വര്‍ണവില; പവന് 480 രൂപ വർധിച്ചു

0
360_F_755448613_6EfbBonaIOncdfdqrjgJ6WGIpAUWacXn

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6995 രൂപയായി. പവന് 480 രൂപ വര്‍ധിച്ച് 55960 രൂപയായി ഉയരുകയും ചെയ്തു. ഇതോടെ ഈ മാസം കുറഞ്ഞ സ്വര്‍ണവില പവന് 3680 രൂപയായി . നേരത്തെ ഇത് പവന് 4160 രൂപയായിരുന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില വര്‍ധിച്ചു. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5770 രൂപയായി. വെള്ളിവിലക്ക് വ്യത്യാസമില്ല. ഗ്രാമിന് 97രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *