എഐ മത്സരക്ഷമത: മൂന്നാം സ്ഥാനം ഇന്ത്യയ്ക്ക്
സ്റ്റാൻഫോർഡ്: ആർട്ടിഫിഷൽ ഇന്റലിജൻസ് രംഗത്ത് ലോകത്തെ ഏറ്റവും മികച്ച മത്സരക്ഷമതയുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനം ഇന്ത്യയ്ക്ക് എന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ടുകൾ.ആഗോള നിർമിത ബുദ്ധി മേഖലയിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയും മികച്ച സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യവുമാണ് ഈ റാങ്കിംഗിന് കാരണമാകുന്നത്.യൂണിവേഴ്സിറ്റിയുടെ ഗ്ലോബൽ എഐ വൈബ്രൻസി ടൂളിന്റെ വിഷ്വൽ ക്യാപിറ്റലിസ്റ്റ് ചാർട്ട് അനുസരിച്ച്, ഇന്ത്യയുടെ സ്കോർ 21.59 ആണ്.
എഐ മത്സരരംഗത്ത് ഒന്നാമത് എത്തിയിരിക്കുന്നത് 78.6 വൈബ്രൻസി സ്കോറുള്ള യുഎസ്എയാണ്. 36.95 സ്കോറാണ് രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക്. ദക്ഷിണ കൊറിയ, യുകെ, സിംഗപ്പുർ, ജപ്പാൻ, കാനഡ, ജർമനി, ഫ്രാൻസ് തുടങ്ങിയ വികസിത സന്പദ് വ്യവസ്ഥകളെയാണ് ഇന്ത്യ പിന്നിലാക്കിയത്.
