June 8, 2025

തൊഴില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹം പിഴയുമായി യുഎഇ

0
uae-897x538

രാജ്യത്തെ തൊഴില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹം (ഏകദേശം 22.86 കോടി രൂപ) വരെ പിഴ ചുമത്താൻ കഴിയുന്ന ഫെഡറല്‍ നിയമ ഭേദഗതിയുമായി ദുബായ്. തൊഴിലുടമ-തൊഴിലാളി ബന്ധത്തിലെ നിയന്ത്രണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന നിയമങ്ങളിലാണ് ഭേദഗതി വരുത്തിയത്. ഇതനുസരിച്ച് നിയമ ലംഘനം നടത്തുന്ന തൊഴിലുടമയ്ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള പിഴ ചുമത്താമെന്ന് ഭേദഗതി അനുശാസിക്കുന്നു. നിയമലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് പിഴത്തുകയില്‍ വ്യത്യാസം വരുത്താനും കഴിയും.

നിയമലംഘനം ഏതൊക്കെ തരത്തിൽ

*കൃത്യമായ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലിക്ക് എടുത്തവരോ, നിയമനം നല്‍കിയ ശേഷം തൊഴില്‍ നല്‍കാത്തവരോ ആയ തൊഴിലുടമകള്‍

*തൊഴിലാളിയുടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ തീർപ്പാക്കാതെ ഇടപാട് അവസാനിപ്പിക്കുന്ന തൊഴിലുടമ

*പ്രായപൂര്‍ത്തിയാകാത്ത ആളുകളെ തൊഴിലിനായി നിയമിക്കുന്ന തൊഴിലുടമ

*രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാതെ നിയമലംഘനം നടത്തുന്ന തൊഴിലുടമ

*തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കിയ ഏതെങ്കിലും നിയമങ്ങളുടെ ലംഘനം നടത്തുന്ന തൊഴിലുടമ

Leave a Reply

Your email address will not be published. Required fields are marked *