March 26, 2026

രണ്ട് ബില്യണ്‍ ഡോളര്‍ വില്‍പ്പന ലക്ഷ്യമിട്ട് ഹെയര്‍ ഇന്ത്യ

0
HaierHQ

ഹെയര്‍ അപ്ലയന്‍സസ് ഇന്ത്യ 2 ബില്യണ്‍ യുഎസ് ഡോളറിന്റെ വില്‍പ്പനയുള്ള കമ്പനിയായി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മാറുമെന്ന് റിപ്പോര്‍ട്ട്. 2024 നും 2028 നും ഇടയില്‍ പുതിയ എസി പ്രൊഡക്ഷന്‍, ഇഞ്ചക്ഷന്‍ മോള്‍ഡിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി കമ്പനി നീക്കിവെച്ചത് 1,000 കോടിയിലധികം രൂപയാണ്.

പൂനെയിലും ഗ്രേറ്റര്‍ നോയിഡയിലുമുള്ള പ്ലാന്റുകളില്‍ ഇതുവരെ 2,400 കോടി രൂപ നിക്ഷേപിച്ചു.ദക്ഷിണേന്ത്യയില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാനും ഹെയര്‍ ലക്ഷ്യമിടുന്നു, ഇതിനുള്ള നിക്ഷേപം ഉടന്‍ പ്രഖ്യാപിക്കും. 2024-ല്‍, ഹെയര്‍ വരുമാനത്തില്‍ 36 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി, ഇത് ബില്യണ്‍ ഡോളര്‍ വില്‍പ്പനയെ മറികടന്നു. വില്‍പ്പന ഏകദേശം 8,900 കോടി രൂപയിലെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *