‘നോര്‍ക്ക റൂട്ട്സ് പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യും’: പി. ശ്രീരാമകൃഷ്ണന്

പ്രവാസികള്‍ക്ക് എല്ലാ സർക്കാർ സേവനങ്ങളും ലഭിക്കുന്ന ഏകജാലക സംവിധാനമാക്കി ലോക കേരളം പോര്‍ട്ടലിനെ മാറ്റുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
അറ്റസ്റ്റേഷന് സേവനങ്ങളുടെ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് വിഎഫ്എസ് ഗ്ലോബല്‍ പ്രതിനിധികളുമായി തൈക്കാട് നോര്‍ക്ക സെന്ററില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറ്റസ്റ്റേഷന് സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യും.
ഏറ്റവും മികച്ച ഗുണമേന്മയുള്ള സേവനം വേഗത്തില്‍ പ്രവാസികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പാസ്പോര്‍ട്ട് സര്‍വീസ്, അറ്റസ്റ്റേഷന്, വേരിഫിക്കേഷന്, സിറ്റിസണ്‍ സര്‍വീസ് എന്നിവയുമായി ബന്ധപ്പെട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന വിഎഫ്എസ് ഗ്ലോബല്‍ പ്രതിനിധികള്‍ ഡിജിറ്റലൈസൈഷനുമായി ബന്ധപ്പെട്ട് നല്കാവുന്ന വിവിധ സേവനങ്ങള്‍ അവതരിപ്പിച്ചു.