June 8, 2025

സുരക്ഷ വർധിപ്പിച്ച് പുതിയ ഫീച്ചറുകളുമായി ഊബർ

0
Uber-driver-holds-smartphone-in-car

യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷയ്ക്ക് ഊബർ പുതിയ സംരക്ഷണ സംവിധാനങ്ങൾ അവതരിപ്പിച്ചു. സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഡിയോ റെക്കോർഡിംഗ്, വനിതാ യാത്രക്കാർക്ക് മുൻഗണന നൽകുന്ന സംവിധാനം, റൈഡ് ചെക്ക്, എസ്ഒഎസ് ബട്ടൺ തുടങ്ങിയവയും പുതിയ പരിഷ്കാരങ്ങളുടെ ഭാഗമാണ്.

ഓഡിയോ റെക്കോർഡിംഗ്

യാത്രയ്ക്കിടെ എന്തെങ്കിലും അസ്വാഭാവികമായ സ്ഥിതികൾ ഉണ്ടാവുകയാണെങ്കിൽ ശബ്ദം റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് ഇത്. യാത്രക്കാരും ഡ്രൈവർമാരും ഈ ഫീച്ചർ ഉപയോഗിച്ച് ശബ്ദം റെക്കോർഡ് ചെയ്യാം. റെക്കോർഡിങ്ങുകൾ എൻക്രിപ്റ്റ് ചെയ്യുകയും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും.

വനിതാ യാത്രക്കാർക്ക് മുൻഗണന

വനിതാ ഡ്രൈവർമാർക്ക് വനിതാ യാത്രക്കാരെ മാത്രം തിരഞ്ഞെടുക്കാനുള്ള വുമൺ റൈഡർ പ്രിഫറൻസ് എന്ന ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. രാത്രി യാത്രകളിലും സ്ത്രീ ഡ്രൈവർമാർക്ക് സുരക്ഷിതമായ അനുഭവം നൽകാൻ ഇത് സഹായകരമാകും.

അധിക സുരക്ഷാ ക്രമീകരണങ്ങൾ

യാത്രയ്ക്കിടെ വഴിതിരിവുകൾ, ദീർഘനേരം വാഹനം നിർത്തുന്നത് എന്നിവയെ സംബന്ധിച്ച വിവരങ്ങൾ നൽകുന്ന റൈഡ് ചെക്ക് സജീവമാക്കാനും ഓട്ടോമാറ്റിക് ഓഡിയോ റെക്കോർഡിംഗ് പ്രവർത്തനക്ഷമമാക്കാനും വിശ്വസനീയ വ്യക്തിയുമായി യാത്ര വിവരങ്ങൾ പങ്കിടാനും യാത്രക്കാർക്ക് ഈ പുതിയ സംവിധാനങ്ങൾ ഉപയോഗിക്കാം.

എസ്ഒഎസ് സംവിധാനം

അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാർക്കും ഡ്രൈവർമാർക്കും തത്സമയ ലൊക്കേഷൻ ഉൾപ്പെടെ യാത്രാ വിവരങ്ങൾ അയക്കാനും എളുപ്പത്തിൽ സഹായം നേടാനും പോലീസുമായി ബന്ധപ്പെടാനും ഈ ഫീച്ചർ സഹായിക്കുന്നു. തെലങ്കാനയിൽ രണ്ട് വർഷമായി പ്രായോഗികമായ ഈ പദ്ധതി ഇപ്പോൾ മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും നടപ്പിലാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *