ഒരു ദിവസത്തെ വിശ്രമത്തിനുശേഷം സ്വർണവില മുന്നോട്ട്

ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം സ്വര്‍ണവില കുതിക്കുന്നു. സ്വര്‍ണം ഇന്ന് ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. പവന് 320 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 7340 രൂപയും പവന് 58720 രൂപയുമായി. റെക്കാര്‍ഡുകളില്‍ നിന്നും റെക്കാര്ഡുകളിലേക്കാണ് സ്വർണവില കുതിക്കുന്നത്. ഇന്നത്തെ നിരക്കാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.
18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 6055 രൂപയായിരുന്നു ഇന്നലത്തെ വില. വെള്ളി വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് രണ്ടു രൂപ കൂടി 107 രൂപയിലാണ് വ്യാപാരം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് ആകര്‍ഷിക്കപ്പെടുന്നതാണ് സ്വർണവില ഉയരുന്നതിന് പ്രധാന കാരണം.