അള്‍ട്രാടെക് സിമന്റ്; അറ്റാദായത്തില്‍ 36% ഇടിവ്

ഇന്ത്യയിലെ പ്രമുഖ സിമന്റ് നിര്‍മാതാക്കളായ അള്‍ട്രാടെക് സിമന്റിന്റെ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ അറ്റാദായത്തിൽ 36 ശതമാനം ഇടിവ്. ഈ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 820 കോടി രൂപയായി, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 36 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വരുമാനം 2.4 ശതമാനം കുറയുകയും 15,634.73 കോടി രൂപയിലുമെത്തി.ബ്ലൂംബെര്‍ഗ് നടത്തിയ സര്‍വേയില്‍ 16 അനലിസ്റ്റുകള്‍ വരുമാനം 15,711 കോടി രൂപയായി പ്രവചിച്ചിരുന്നെങ്കിലും, 18 വിശകലന വിദഗ്ധര്‍ അറ്റവരുമാനം 1,032 കോടി രൂപയായി കണക്കാക്കി. കമ്പനിയുടെ തുടർച്ചയായ പ്രവര്‍ത്തനത്തില്‍, അറ്റാദായം 52 ശതമാനം കുറയുകയും വരുമാനം 13 ശതമാനം താഴുകയുമുണ്ടായി. പലിശ, മൂല്യത്തകര്‍ച്ച, നികുതി എന്നിവയ്ക്ക് മുമ്പുള്ള ലാഭം 2,239 കോടി രൂപ ആയി, കഴിഞ്ഞ വര്‍ഷം ഇത് 2,718 കോടി രൂപയായിരുന്നു.ഈ പാദത്തില്‍ അള്‍ട്രാടെക്കിന്റെ ശേഷി വിനിയോഗം 68 ശതമാനമായി നിലനിന്നു. ആഭ്യന്തര വില്‍പ്പന അളവില്‍ മൂന്ന് ശതമാനം വളര്‍ച്ചയുണ്ടായി. കൂടാതെ, ഊര്‍ജ്ജ ചെലവില്‍ 14 ശതമാനം കുറവുണ്ടായെന്നും, ഫ്ളൈ ആഷ്, സ്ലാഗ് എന്നിവയുടെ വില വര്‍ധിച്ചതിനാല്‍ അസംസ്‌കൃത വസ്തുക്കളുടെ ചെലവില്‍ ഒരു ശതമാനം വര്‍ധനവുണ്ടായെന്നും കമ്പനി വ്യക്തമാക്കി.