June 8, 2025

ടാറ്റ മോട്ടോഴ്സിന് യുപിഎസ്ആര്‍ടിസിയിൽ നിന്ന് 1000 ഡീസൽ ബസ് ചേസുകളുടെ ഓർഡർ

0
images (1) (9)

1000 യൂണിറ്റ് ഡീസൽ ബസ് ചേസുകൾ വിതരണം ചെയ്യാൻ യുപി സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്ന് ഓർഡർ ലഭിച്ച് ടാറ്റ മോട്ടോഴ്സ്.കമ്പനിക്ക് ഈ ഓർഡർ ലഭിച്ചത് മത്സരാധിഷ്ഠിത ഇ-ബിഡ്ഡിംഗ് പ്രക്രിയയിലൂടെയാണെന്ന് ടാറ്റ മോട്ടോഴ്സ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.പരസ്പര സമ്മതത്തോടെ ഉണ്ടായ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായി ബസ് ചേസുകളുടെ വിതരണവും നടത്തുമെന്നും കമ്പനി വ്യക്തമാക്കി.’ഉയർന്ന കാര്യക്ഷമതയും കുറഞ്ഞ അറ്റകുറ്റപ്പണികളും കൊണ്ടു വരുന്ന ചെലവുകളും പരിഗണിച്ചാണ് ടാറ്റ എൽപിഒ 1618 ബസ് ചേസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുപിഎസ്ആർടിസിയുടെ നിർദേശങ്ങളനുസരിച്ച് വിതരണം ആരംഭിക്കാനാണ് ഞങ്ങളുടെ ആഗ്രഹം,’ ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യൽ പാസഞ്ചർ വെഹിക്കിൾ ബിസിനസ്സ് വിഭാഗം മേധാവി ആനന്ദ് എസ് പറഞ്ഞു.കഴിഞ്ഞ വർഷം ലഭിച്ച 1,350 ബസ് ചേസുകളുടെ ഓർഡർ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് പുതിയ ഓർഡർ ലഭിച്ചത്.കമ്പനി നിലവിൽ യുപിഎസ്ആർടിസി കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *