June 8, 2025

ഐടി രംഗത്ത് വീണ്ടും ക്യാമ്പസ് റിക്രൂട്ട്മെന്റ്

0
images (1) (8)

ഐടി മേഖലയിലെ ക്യാമ്പസ് നിയമനം വീണ്ടും സജീവമാകുന്നു. എ ഐ ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനമെന്നും കമ്പനികൾ വ്യക്തമാക്കി.കഴിഞ്ഞ 6 പാദങ്ങളായി ഐടി മേഖലയിൽ നിയമനം നിലച്ച നിലയിലായിരുന്നു. എന്നാൽ, ഇപ്പോള്‍ പ്രമുഖ ഐടി സ്ഥാപനങ്ങൾ എല്ലാവരും ക്യാമ്പസ് റിക്രൂട്ട്മെന്റ് ആരംഭിച്ചിരിക്കുകയാണ്.എ.ഐ, എം.എല്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, സർവീസ് നൗ എന്നിവയിൽ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ടാറ്റ കൺസൾട്ടൻസി സർവീസസ് സെപ്റ്റംബറിൽ ഏകദേശം 6000 പുതിയ നിയമനങ്ങള്‍ നടത്തുകയും, ജെൻ എഐ പോലുള്ള പ്രോജക്റ്റുകളില്‍ നിയമനം തുടരുന്നതായി വ്യക്തമാക്കുകയും ചെയ്തു. 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള കാമ്പസ് നിയമനം ആരംഭിച്ചതായി കമ്പനി അറിയിച്ചു.ഇന്‍ഫോസിസ് രണ്ടാം പാദത്തിൽ 2500 പുതിയ നിയമനങ്ങൾ നടത്തിയിട്ടുണ്ട്. കൂടാതെ 20,000 ട്രെയിനികള്‍ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയിലും കമ്പനിയാണ്. വിപ്രോ ഈ സാമ്പത്തിക വർഷം 12,000 പുതിയ നിയമനങ്ങള്‍ നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും, എല്ലാ ജീവനക്കാരും എ.ഐയിൽ വൈദഗ്ധ്യമുള്ളവരാകണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *