June 8, 2025

ഇന്ത്യയിലെ ഓട്ടോമൊബൈൽ കയറ്റുമതി 14% വർധിച്ചു; പ്രധാന വിപണികൾ തിരിച്ചുവരുന്നു

0
images (1) (2)

ഇന്ത്യയില്‍ നിന്ന് ഓട്ടോമൊബൈല്‍ കയറ്റുമതി സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറു മാസങ്ങളില്‍ 14 ശതമാനമായി വര്‍ധിച്ചു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 25,28,248 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. 2023 സാമ്പത്തിക വര്‍ഷം 22,11,457 യൂണിറ്റുകളായിരുന്നു കയറ്റുമതി, ഇത് 14 ശതമാനത്തിന്റെ വര്‍ധനവാണ്.ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിപണികള്‍ വീണ്ടും സജീവമായതുകൊണ്ട് കയറ്റുമതി ഉയര്‍ന്നതായി സിയാം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ചില വിദേശ വിപണികള്‍ കറന്‍സി മൂല്യത്തകര്‍ച്ച നേരിട്ടിട്ടുണ്ടെന്നും അവശ്യവസ്തുക്കളുടെ ഇറക്കുമതിയിലേയ്ക്കുള്ള ശ്രദ്ധ വാഹന കയറ്റുമതിയെ ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.2023 സാമ്പത്തിക വര്‍ഷത്തിലെ ഓട്ടോമൊബൈല്‍ കയറ്റുമതി 5.5 ശതമാനം കുറഞ്ഞെങ്കിലും ആകെ കയറ്റുമതി 45,00,492 യൂണിറ്റില്‍ നിന്ന് 47,61,299 യൂണിറ്റായി ഉയര്‍ന്നു. യാത്രാ വാഹന കയറ്റുമതി 12 ശതമാനം ഉയര്‍ന്ന് 3,76,679 യൂണിറ്റില്‍ എത്തി. 2024 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ 3,36,754 യൂണിറ്റുകളായിരുന്നു.മാരുതി സുസുക്കി, 1,47,063 യൂണിറ്റ് കയറ്റുമതിയുമായി മുന്നിലുണ്ട്, ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വളര്‍ച്ചയാണ്. ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ 84,900 യൂണിറ്റ് കയറ്റി, 86,105 യൂണിറ്റുകളെ അപേക്ഷിച്ച് ഒരു ശതമാനം ഇടിവ് നേരിട്ടു.ഇരുചക്രവാഹന കയറ്റുമതി 16 ശതമാനം വര്‍ധിച്ച് 19,59,145 യൂണിറ്റായി, സ്‌കൂട്ടര്‍ കയറ്റുമതി 19 ശതമാനം ഉയര്‍ന്ന് 3,14,533 യൂണിറ്റിലും, മോട്ടോര്‍ സൈക്കിള്‍ കയറ്റുമതി 16 ശതമാനം ഉയര്‍ന്ന് 16,41,804 യൂണിറ്റിലും എത്തി.വാണിജ്യ വാഹന കയറ്റുമതി 12 ശതമാനം വര്‍ധിച്ച് 35,731 യൂണിറ്റിലെത്തി, ഇത് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറു മാസങ്ങള്‍ക്കുള്ള കണക്കുകള്‍ പ്രകാരമാണ്.

Leave a Reply

Your email address will not be published. Required fields are marked *