6,500 എംഎഎച്ച് ബാറ്ററിയുമായി റിയൽമീ ജിടി 7 പ്രോ

ആകർഷകമായ ഫീച്ചറുകളുമായി റിയല്‍മീ ജിടി 7 പ്രോ ഉൾപ്പെടെ രണ്ടു സ്മാർട്ട്ഫോണുകൾ, വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് റിയല്‍മീ. ഈ മോഡലുകളിൽ ഏറ്റവും ശ്രദ്ധേയമായത്, 6,500 എംഎഎച്ച് ബാറ്ററിയുള്ള റിയല്‍മീ ജിടി 7 പ്രോ ആയിരിക്കും. 120 വാട്ട് ചാർജർ സപ്പോർട്ടുള്ള ഈ മോഡൽ, ഒരു ദിവസത്തേക്ക് ആവശ്യമായ ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നു. പെർഫോമൻസ് മുന്നിൽ നിർത്തി രൂപകല്പന ചെയ്ത സബ്-ഫ്ലാഗ്ഷിപ്പ് മോഡലായ റിയല്‍മീ നിയോ 7 ഡിസംബർ മാസത്തിൽ ചൈനയിൽ പുറത്തിറങ്ങും. അതിന് മുമ്പായി, നവംബർ ആദ്യം റിയല്‍മീ ജിടി 7 പ്രോ റിലീസ് ചെയ്യും. ഈ ഫോണിൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയ്ക്കായി പുത്തൻ, പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ, റിയല്‍മീ ജിടി 7 പ്രോയുടെ 6,500 എംഎഎച്ച് ബാറ്ററി ശേഷിയെ കുറിച്ച് വെളിപ്പെടുത്തി. റിയല്‍മീയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയുള്ള ഫോണായിരിക്കുമിത്.സാംസങ് കസ്റ്റം ഡിസ്പ്ലെയാണ് ഫോണിനുണ്ടാവുക. ഐ-പ്രൊട്ടക്ഷന്‍ ഫീച്ചറുകളോടെ, ഐഫോൺ 16 പ്രോ മാക്സിനെ വെല്ലുന്ന രീതിയിലുള്ള അഭ്യൂഹങ്ങളുമുണ്ട്. 1.5കെ റെസലൂഷൻ, മൈക്രോ-ക്വാഡ്-കർവ്ഡ് ഡിസൈൻ, സ്ക്രീൻ ഫിംഗർപ്രിൻറ് സെൻസർ തുടങ്ങിയവയും ഫോണിന്റെ പ്രത്യേകതകളിലുണ്ട്. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍മീ ജിടി 7 പ്രോയിൽ 32 എംപി ഫ്രണ്ട് ക്യാമറ, 50 എംപി പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രാ-വൈഡ് ക്യാമറ, 50 എംപി 3എക്സ് പെരിസ്കോപ് ലെന്‍സ് എന്നിവ പ്രതീക്ഷിക്കാം. ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മീ യുഐ5 ഇന്റർഫേസോടെയാവും റിയൽമീ ജിടി 7 പ്രോ വിപണിയിലെത്തുക.