ഉറക്കവും ആർത്തവചക്രവും തിരിച്ചറിയുന്ന സാംസങ് ഗ്യാലക്സി റിങ്; ഇന്ത്യയിൽ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഉറക്കവും ഹൃദയമിടിപ്പും നടത്തവും ഓട്ടവും ആർത്തവചക്രം സംബന്ധിച്ച വിവരങ്ങൾ തിരിച്ചറിയുന്ന സ്മാർട്ട് മോതിരമായ സാംസങ് ഗ്യാലക്സി റിങ് ഇന്ത്യയിൽ ഉടൻ ലഭ്യമാകും. ഈ വിയറബിള്‍ ഡിവൈസിന്റെ പ്രീ-ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. ഗ്യാലക്സി എഐയുടെ വിശേഷണങ്ങളോടുകൂടിയാണ് ഈ സ്മാർട്ട് മോതിരം വിൽപ്പനയ്ക്ക് എത്തുന്നത്. സാംസങ് ഗ്യാലക്സി എഐ റിങ് ഇപ്പോൾ ഇന്ത്യയിൽ മുന്‍കൂര്‍ ബുക്കിംഗിന് ലഭ്യമാണ്. കഴിഞ്ഞ ജൂലൈയിൽ ഗ്യാലക്സി സ്എഡ് 6 സീരീസ് ഫോൾഡബിൾ സ്മാർട്ട്ഫോണുകളുമായി ഈ സ്മാർട്ട് മോതിരം അവതരിപ്പിക്കപ്പെട്ടു. “അടുത്ത തലമുറ ആരോഗ്യ-ഫിറ്റ്നസ് വിയറബിള്‍” എന്നാണ് സാംസങ് ഈ മോതിരത്തെ വിശേഷിപ്പിക്കുന്നത്. കൈവിരലിൽ ധരിക്കാവുന്ന ഈ ഡിവൈസ് ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലേക്ക് വരാൻ ഒരുങ്ങുകയാണ്. ഒക്ടോബർ 15 വരെ ഗ്യാലക്സി റിങ് ഇന്ത്യയിൽ പ്രീ-ബുക്ക് ചെയ്യാൻ കഴിയും. 1,999 രൂപയുടെ ടോക്കൺ തുകയുമായി ഗ്യാലക്സി റിങ് സാംസങ് ഇന്ത്യ വെബ്സൈറ്റിൽ, ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ബുക്ക് ചെയ്യേണ്ടതാണ്. ഈ ടോക്കൺ തുക റീഫണ്ട് ചെയ്യാവുന്നതാണ് എന്ന് സാംസങ് വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂർ ഓർഡർ നൽകുന്ന ഉപഭോക്താക്കൾക്ക്, അധിക വില ഈടാക്കാതെ വയർലെസ് ചാർജർ നൽകുന്നതും സാംസങ് ഉറപ്പുവരുത്തുന്നു. ചാർജിംഗ് കെയ്സും ഡാറ്റ കേബിളുമടക്കമാണ് ഗ്യാലക്സി റിങ് വരുന്നത്. ദിവസവും കൈവിരലിൽ ധരിക്കാവുന്ന ഭാരം കുറഞ്ഞ സ്മാർട്ട് മോതിരമാണ് സാംസങ് ഗ്യാലക്സി റിങ്, 2.3 മുതൽ 3.0 ഗ്രാം വരെ മാത്രമാണ് ഇതിന്റെ ഭാരം. മൂന്ന് സ്ക്രാച്ച് റെസിസ്റ്റന്റ് ഫിനിഷുകളിൽ ടൈറ്റാനിയത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ആരോഗ്യ നിരീക്ഷണത്തിനായി മോതിരത്തിൽ മൂന്ന് സെൻസറുകൾ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിലെ ബയോആക്റ്റീവ് സെൻസർ ഹൃദയമിടിപ്പ് അളക്കുകയും, ആസ്സെലെറോമീറ്റർ നടത്തം, ഓട്ടം എന്നിവ അളക്കാനും സഹായിക്കുന്നു. ഇൻഫ്രാറെഡ് താപനില സെൻസർ ഉറക്കത്തിനിടെ ത്വക്ക് താപനിലയിലെ മാറ്റങ്ങൾ രേഖപ്പെടുത്തും. സാംസങ് ഹെൽത്ത് ആപ്പിലൂടെ ഗ്യാലക്സി റിങ് രേഖപ്പെടുത്തിയ വിവരങ്ങൾ, ഹൃദയമിടിപ്പ് അടക്കമുള്ള നോട്ടിഫിക്കേഷനുകൾ ലഭ്യമാകും. ഉറക്കവും ഹൃദയമിടിപ്പും നടക്കലും ഓട്ടവും എന്നിവയെ കുറിച്ചുള്ള വിശകലനങ്ങൾ ഗ്യാലക്സി എഐ ഉപയോഗിച്ച് സ്മാർട്ട് റിങ് നടത്തും. വെള്ളം പ്രതിരോധിക്കാനുള്ള കഴിവും, ആർത്തവചക്രം ട്രാക്ക് ചെയ്യാനുള്ള ശേഷിയും 8 എംബി മെമ്മറി തുടങ്ങിയ സവിശേഷതകളുമാണ് ഗ്യാലക്സി റിങ്ങിന് ഉള്ളത്. ഒറ്റ ചാർജിംഗിൽ ഏഴ് ദിവസം വരെ ഗ്യാലക്സി റിങ് പ്രവർത്തിക്കുന്നുവെന്നാണ് സാംസങിന്റെ അവകാശവാദം. 9 വലിപ്പങ്ങളിൽ ഗ്യാലക്സി സ്മാർട്ട് മോതിരം ലഭ്യമാണ്.