June 8, 2025

വാട്‌സ്ആപ്പില്‍ വമ്പന്‍ മാറ്റങ്ങള്‍: ചാറ്റ് തീം, എഐ ഫോട്ടോ എഡിറ്റിംഗ്, സ്‌പാം ബ്ലോക്കിങ് ഫീച്ചറുകള്‍

0
images (2) (17)

പുതിയ ഫീച്ചറുകളുമായി വീണ്ടും എത്തിയിരിക്കുകയാണ് വാട്സ് ആപ്പ്. ചാറ്റുകളെ പ്രത്യേക രീതിയില്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിവുള്ള ‘ചാറ്റ് തീം’ ഫീച്ചറാണ് ഇപ്പോൾ വാട്‌സ്ആപ്പ് പരീക്ഷിച്ച് വരുന്നത്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്‌ചറുകളിലുമുള്ള തീമുകള്‍ ഉപയോഗിച്ച്‌ ചാറ്റുകള്‍ വ്യത്യസ്തമാക്കാനാകും. വാട്‌സ്ആപ്പ് ബീറ്റ വേര്‍ഷനിലുള്ള തിരഞ്ഞെടുക്കപ്പെട്ട ടെസ്റ്റര്‍മാര്‍ക്കാണ് ഈ ഫീച്ചര്‍ ഇപ്പോഴായി ലഭ്യമായിട്ടുള്ളത്. Android 2.24.21.34 വേര്‍ഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.വാട്‌സ്ആപ്പ് മെറ്റ എഐ ശബ്‌ദനിര്‍ദേശത്തോട് പ്രതികരിച്ച് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറും പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഉപയോക്താക്കള്‍ക്ക് ചിത്രത്തിലെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ നീക്കം ചെയ്യാനോ പശ്ചാത്തലം മാറ്റാനോ ഈ സംവിധാനത്തിന്റെ സഹായം നേടാം. കൂടാതെ, അപ്‌ലോഡ് ചെയ്ത ചിത്രത്തെപ്പറ്റി വിശദീകരിക്കുന്ന മെറ്റ എഐ ഫീച്ചറും വരാനിരിക്കുന്നതിനാൽ ഫോട്ടോ എഡിറ്റിംഗിനുള്ള പരിചയത്തെ പുതിയ തലത്തിലേക്ക് ഉയർത്താനാകും.വാട്‌സ്ആപ്പ് സ്പാം മെസേജുകള്‍ തടയുന്നതിനുള്ള ‘Block Unknown Account Messages’ എന്ന ഫീച്ചറുമുണ്ട്. ഇത് എനേബിൾ ചെയ്താൽ അപരിചിത നമ്പറുകളില്‍ നിന്ന് വരുന്ന മെസേജുകള്‍ ബ്ലോക്ക് ചെയ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *