June 8, 2025

വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും വലിയ അവസരങ്ങൾ; ബിഎസ്എൻഎൽ പുതിയ കരാറിൽ

0
images (2) (7)

ദില്ലി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ഓൾ ഇന്ത്യ മാനുഫാക്ചേഴ്സ് ഓർഗനൈസേഷനുമായി (എഐഎംഒ) ധാരണാപത്രം ഒപ്പിട്ടു. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് പബ്ലിക് ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ, എഐഎംഒയുടെ ഈ കരാറിൽ എത്തിയത്. ടെലികോം രംഗത്തെ ഗവേഷണങ്ങളിലും പുതിയ ആശയങ്ങളും വികസിപ്പിക്കാനുളള സഹകരണത്തിന്റെ ഭാഗമായാണ് ബിഎസ്എൻഎലും എഐഎംഒയും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ സഹകരണത്തിലൂടെ, വിദ്യാർത്ഥികൾക്ക് വ്യക്തിഗത സവിശേഷതകളേയും തൊഴിൽ സാധ്യതകളേയും വികസിപ്പിക്കാൻ സ്‌കിൽ ട്രെയിനിംഗ് നൽകും. കൂടാതെ, സ്റ്റാർട്ടപ്പുകൾക്ക് ഉപദേശങ്ങളും വഴികാട്ടലുകളും ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഈ ധാരണാപത്രത്തിന്റെ ഭാഗമാണ്. പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ബിഎസ്എൻഎൽ, എഐഎംഒ യുടെ സർട്ടിഫിക്കറ്റുകളും നൽകും. കൂടുതൽ തൊഴിലവസരങ്ങൾ നേടാൻ സഹായം ചെയ്യുന്നതിന്, എഐഎംഒ നൽകുന്ന പിന്തുണ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യും.അതേസമയം, ബിഎസ്എൻഎൽ 4ജി സേവനം രാജ്യത്ത് വ്യാപിപ്പിക്കുന്നതിൽ തീവ്രശ്രമം തുടരുന്നു. തെലങ്കാനയിലെ അദിലാബാദ് ജില്ലയിൽ 140 4ജി ടവറുകൾ സ്ഥാപിക്കുന്നത് സമാപന ഘട്ടത്തിലാണ്. വനമേഖലയിലും ആദിവാസി ജനതയ്ക്കിടയിലും 4ജി സേവനം എത്തിക്കാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നുണ്ട്. 2025ഓടെ രാജ്യത്തെ നിരവധി സ്ഥലങ്ങളിലും 4ജി സേവനം എത്തിക്കുക എന്നതാണ് ബിഎസ്എൻഎൽ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *