June 8, 2025

ഫെസ്റ്റിവൽ സെയിൽ പൊടിപൊടിച്ചു; ഫോണുകളുടെ വിൽപ്പനയിൽ ആമസോണും ഫ്ലിപ്കാർട്ടും വമ്പിച്ച നേട്ടം കരസ്ഥമാക്കി

0
images (2) (6)

തിരുവനന്തപുരം: രാജ്യത്തെ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളുടെ ഫെസ്റ്റിവൽ വിൽപ്പന പുരോഗമിക്കുകയാണ്. ഉപഭോക്താക്കളെ ആകർഷിക്കാൻ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വൻ ഓഫറുകളുമായി രംഗത്തെത്തി. ആദ്യ ഘട്ട കണക്കുകൾ പ്രകാരം, സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 8 ശതമാനത്തിന്റെ വളർച്ചയാണ് (മൊത്തത്തിലുള്ള വരുമാനത്തിൽ) ഇതുവരെ കൈവരിച്ചത്. എന്നാൽ, വിറ്റഴിഞ്ഞ ഫോണുകളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്.ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഇ-കോമേഴ്സ് കമ്പനികളുടെ വിൽപ്പനയിൽ മൊത്തം 8 ശതമാനത്തിന്റെ വളർച്ചയാണ് ആദ്യ ഘട്ട ഫെസ്റ്റിവൽ വിൽപ്പനയിൽ ഉണ്ടായതെന്ന് കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 7 വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരം, ഏകദേശം 27,000 കോടി രൂപയുടെ ഫോണുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസിന്റെ റിപ്പോർട്ട്. പ്രീമിയം ഫോണുകൾക്ക് കൂടുതൽ ആളുകൾ താൽപര്യം കാണിച്ചുവെന്നതും, മൊത്തം വരുമാനത്തിൽ ഈ വളർച്ചയുണ്ടാകാൻ കാരണമായത്. വില്പനയുടെ ശരാശരി വില ഉയർന്നതും ആകെ വരുമാനത്തെ പ്രതിഫലിപ്പിച്ചു. അതേസമയം, വിറ്റഴിച്ച ഫോണുകളുടെ എണ്ണം 1 കോടി 30 ലക്ഷം മാത്രമായതുകൊണ്ട്, മൊത്തം വിൽപ്പനയുടെ എണ്ണത്തിൽ 3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയിൽ ഫെസ്റ്റിവൽ സീസൺ നിർണായകമാണ്. വാർഷിക വിൽപ്പനയുടെ 20-25 ശതമാനം ഈ സീസൺ സമയത്താണ് നടത്തപ്പെടുന്നത്. ഈ സമയത്ത് വിറ്റുപോയ ഫോണുകളിൽ 70 ശതമാനവും ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിലൂടെ കൈമാറി. ഐഫോൺ 13, സാംസങ് എസ്23 അൾട്ര, സാംസങ് ഗ്യാലക്സി എസ്24, സാംസങ് ഗ്യാലക്സി എസ്24 അൾട്ര, വൺപ്ലസ് 12, വൺപ്ലസ് 12ആർ എന്നിവയുടെ വിൽപ്പന ആമസോണിന് വലിയ നേട്ടമുണ്ടാക്കി. ദീപാവലി വിൽപ്പന കാലയളവിനുള്ളിൽ, 3.5 കോടി സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വഴി വിറ്റുപോകുമെന്നാണ് കൗണ്ടർപോയിന്റ് റിസർച്ച് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *