June 8, 2025

വമ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍ ; 499 രൂപയുടെ പ്ലാന്‍ 399 രൂപയാക്കി!

0
images (2) (5)

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകൾ മുന്നോട്ടുവെച്ചുകൊണ്ട് ‘ഫെസ്റ്റിവൽ ധമാക്ക’ പ്രഖ്യാപിച്ചു. 499 രൂപ പ്രതിമാസ പ്ലാനിൽ 100 രൂപയുടെ താൽക്കാലിക ഇളവാണ് കമ്പനി നൽകുന്നത്, ആകെ 399 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് ഈ സേവനം ലഭിക്കും. 3300 ജിബി ഡാറ്റ ഉപയോഗിക്കുന്ന വരെ 60 എംബിപിഎസ് വേഗതയും ശേഷം 4 എംബിപിഎസ് വേഗതയുമാണ് ഭാരത് ഫൈബർ വാഗ്ദാനം ചെയ്യുന്നത്. ആദ്യ മാസത്തെ സേവനം ഉപഭോക്താക്കൾക്ക് സൗജന്യവുമാണ്.ബിഎസ്എൻഎൽ 24-ാം വാർഷികത്തോട് അനുബന്ധിച്ച് റീച്ചാർജുകൾക്കും പ്രത്യേക ഓഫറുകൾ നൽകിയിട്ടുണ്ട്. 500 രൂപയ്‌ക്ക് മുകളിലുള്ള റീച്ചാർജുകൾക്ക് 24 ജിബി അധിക ഡാറ്റയും ലഭിക്കും. ഒക്ടോബർ 1 മുതൽ 24 വരെ ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്.രിലയൻസ് ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ കൂട്ടിയതോടെ, കൂടുതൽ ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് കടക്കുന്നതിനാൽ, ബിഎസ്എൻഎൽ ഇപ്പോൾ ഈ അവസരം മുതലാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *