June 8, 2025

വനിതാ സംരംഭകർക്കായി ‘വിമൺ സോൺ’ ; നവംബർ 28 മുതൽ 30 വരെ

0
images (1) (25)

കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ ആയ ഹഡിൽ ഗ്ലോബൽ, വനിതാ സംരംഭകരുടെ വികസനത്തിനായി ‘വിമൺ സോൺ’ സംഘടിപ്പിക്കുന്നു. നവംബർ 28 മുതൽ 30 വരെ കോവളത്ത് നടക്കുന്ന ഈ പരിപാടി, മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വിവിധ മേഖലയിലെ വനിതാ സ്റ്റാർട്ടപ്പ് സംരംഭകർക്ക് ബിസിനസ് നെറ്റ്‌വർക്ക് മെച്ചപ്പെടുത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ, സാങ്കേതിക വൈദഗ്ധ്യം, നിക്ഷേപാവസരങ്ങൾ എന്നിവ ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സംരംഭക മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾക്കും നിലവിലുള്ള വനിതാ സംരംഭകർക്കും ഇതിൽ പങ്കെടുക്കാനാകും.

ശില്പശാലകളും മോക്ക് പിച്ച് സെഷനുകളും

‘എലിവേറ്റ് ഹർ; ഇൻവെസ്റ്റ്‌മെന്റ് പത്ത് വേ ഫോർ വിംമൻ ഫൗണ്ടേഴ്സ്’ എന്ന പരിപാടിയിൽ 10 വനിതാ സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്നുണ്ട്, ഇത് ‘വിമൺ സോൺ’ നെ ആകർഷകമാക്കും. ഒക്ടോബർ രണ്ടാം ആഴ്ച മുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഹഡിൽ ഗ്ലോബൽ 2024-ലെ ഫൈനൽ ഡെമോ ഡേയ്ക്ക് മുന്നോടിയായി പിച്ച് ഡെക്കുകൾ ഒരുക്കൽ, സ്റ്റോറി ടെല്ലിംഗ് നിരത്തൽ, മോക്ക് പിച്ച് സെഷനുകൾ എന്നിവയും ഇവിടെയുണ്ടാകും.നോ കോഡ് ടൂളുകൾ പരിചയപ്പെടുത്തുന്ന ശില്പശാലയും മാനസിക ആരോഗ്യത്തെ സംബന്ധിച്ച ശില്പശാലയും ‘വിമൺ സോൺ’ൽ ഉണ്ടായിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന 30-40 വനിതാ സ്റ്റാർട്ടപ്പ് സംരംഭകർക്കും വിദ്യാർത്ഥിനികൾക്കും ഈ മാനസിക ആരോഗ്യമേഖലയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വനിതാ സംരംഭകരുടെ ബിസിനസ് വിജയവും സംരംഭക മേഖലയിൽ നേരിടുന്ന വെല്ലുവിളികളും കൂടി ചര്‍ച്ചയാകും.

വിമൺ ഇൻ ലീഡർഷിപ്പ്

‘വിമൺ ഇൻ ലീഡർഷിപ്പ്’ എന്ന വിഷയത്തിൽ ടോക്ക് സെഷനുകളും, വുമൺ ഇന്നൊവേറ്റേഴ്‌സ് ഹബ്, വനിതാ സ്റ്റാർട്ടപ്പ് സംരംഭകരുടെ ഉത്പന്ന പ്രദർശനം എന്നിവയും ‘വിമൺ സോൺ’ന്റെ ഭാഗമായുണ്ടാകും. പ്രത്യേക ബൂത്തുകൾ കൂടി ഇതിന്റെ ഭാഗമാണ്.

നിക്ഷേപകർ മുതൽ സ്റ്റാർട്ടപ്പുകൾ വരെ

ഹഡിൽ ഗ്ലോബലിൽ 10,000-ത്തിലധികം ആളുകൾ പങ്കെടുക്കും. ലോകമെമ്പാടുമുള്ള 90-ലധികം നിക്ഷേപകരും 3,000-ൽ കൂടുതൽ സ്റ്റാർട്ടപ്പുകളും 100-ലധികം മാർഗനിർദേശകരും ഈ ഫെസ്റ്റിവലിൽ പങ്കെടുക്കും. കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയെ ഉയർത്തുകയും, പുതിയ സാങ്കേതിക വിദ്യയോടു ബന്ധപ്പെട്ടു ഉത്പന്നങ്ങളും സേവനങ്ങളും വിപണിയിൽ എത്തിക്കുമെന്ന ലക്ഷ്യങ്ങളുമായി ഹഡിൽ ഗ്ലോബൽ നടത്തപ്പെടുന്നു.200-ലധികം ഹൈ നെറ്റ് വർത്ത് വ്യക്തികളും, 200-ലധികം കോർപ്പറേറ്റ് സംരംഭങ്ങളും, 150-ലധികം പ്രഭാഷകരും ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കും. കഴിഞ്ഞ വർഷത്തെ ഹഡിൽ ഗ്ലോബലിന്റെ ഭാഗമായി നടന്ന സൂപ്പർ കോഡേഴ്‌സ് ചലഞ്ചിന് പുറമെ, മാർക്കറ്റിംഗ് മാഡ്‌നെസ്, സൂപ്പർ കോഡേഴ്‌സ്, ഫൗണ്ടേഴ്‌സ് മീറ്റ്, പാർട്ട്ണർ ഇൻ ഗ്രോത്ത്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, ബ്രാൻഡിംഗ് ചലഞ്ച്, ഹഡിൽ സ്പീഡ് ഡേറ്റിംഗ്, ബിൽഡ് ഇറ്റ് ബിഗ്, ടൈഗേഴ്സ് ക്ലോ, സൺ ഡൗൺ ഹഡിൽ എന്നിവയും ഈ വർഷത്തെ സ്റ്റാർട്ടപ്പ് സമ്മേളനത്തെ ആകർഷകമാക്കും.

Leave a Reply

Your email address will not be published. Required fields are marked *