June 8, 2025

മൂന്ന് മാസത്തെ സ്പെഷ്യൽ ഓഫറുമായി ജിയോഫൈബർ; ദീപാവലി ധമാക്ക ഓഫർ പ്രഖ്യാപിച്ചു

0
images (1)

മുംബൈ: ജിയോഫൈബർ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് ദീപാവലി ധമാക്ക ഓഫർ പ്രഖ്യാപിച്ച് റിലയൻസ്. പുതിയ പോസ്റ്റ്‌പെയ്‌ഡ് കണക്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭ്യമാകുക.പുതിയ ഉപഭോക്താക്കൾക്ക് ജിയോഫൈബർ സാധാരണയായി 6, 12 മാസത്തെ പ്ലാനുകൾ നൽകുമെങ്കിലും, ഈ ദീപാവലി ഓഫറിൽ, 30 എംബിപിഎസ് മുതൽ 100 എംബിപിഎസ് വരെ വേഗതയുള്ള മൂന്ന് പ്ലാനുകൾ ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് ലഭ്യമാകും.

ജിയോഫൈബർ 30 എംബിപിഎസ് പ്ലാൻ

30 എംബിപിഎസിന്റെ ജിയോഫൈബർ പോസ്റ്റ്‌പെയ്‌ഡ് പ്ലാനിന് മൂന്ന് മാസത്തേക്ക് 2,222 രൂപയാണ് ചെലവ്. പരിധിയില്ലാത്ത ഡാറ്റ ഉപയോഗം, 30 എംബിപിഎസ് ഡൗൺലോഡ്, അപ്‌ലോഡ് വേഗത, സൗജന്യ വോയിസ് കോൾ, 800-ലധികം ടിവി ചാനലുകൾ, 100 ജിബി അധിക ഡാറ്റ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഡിസ്‌നി+ഹോട്ട്‌സ്റ്റാർ, സോണിലിവ്, സീ5, ജിയോ സിനിമ പ്രീമിയം, ഡിസ്‌കവറി+ പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളും സൗജന്യമായി ലഭിക്കും.

ജിയോഫൈബർ 100 എംബിപിഎസ് പ്ലാനുകൾ

100 എംബിപിഎസ് വേഗതയുള്ള ആദ്യ പ്ലാൻ മൂന്ന് മാസത്തേക്ക് 3,333 രൂപയാണ്. 100 എംബിപിഎസ് ഡൗൺലോഡ്, അപ്‌ലോഡ് വേഗത, സൗജന്യ വോയിസ് കോൾ, 800-ലധികം ടിവി ചാനലുകൾ, 150 ജിബി അധിക ഡാറ്റ, ഒടിടി സബ്‌സ്‌ക്രിപ്ഷനുകൾ ഉൾപ്പെടുന്ന പ്ലാൻ.4,444 രൂപയുള്ള രണ്ടാമത്തെ 100 എംബിപിഎസ് പ്ലാൻ പരിധിയില്ലാത്ത ഡാറ്റ, 100 എംബിപിഎസ് വേഗത, 200 ജിബി അധിക ഡാറ്റ, നെറ്റ്ഫ്ലിക്‌സ് (ബേസിക്), ആമസോൺ പ്രൈം ലൈറ്റ് (2 വർഷം), മറ്റ് ഒടിടി സേവനങ്ങൾ ഉൾപ്പെടെ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *