ബിഎംഡബ്ല്യു, മിനി ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ 10% വര്‍ധന

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പിന്‍റെ ബിഎംഡബ്ല്യു, മിനി ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ 10 ശതമാനം വളര്‍ച്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. 2024 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയില്‍ 10,556 യൂണിറ്റ് കാറുകളാണ് വില്‍പനയായത്.2023യുടെ ആദ്യ ഒമ്പത് മാസങ്ങളില്‍ 9,580 യൂണിറ്റ് (ബിഎംഡബ്ല്യു, മിനി) വാഹനങ്ങളാണ് വിറ്റുപോയത്.അതിനൊപ്പം, മോട്ടോറാഡ് ബ്രാന്‍ഡിന്റെ 5,638 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും ഗ്രൂപ്പ് വില്‍പ്പന നടത്തിയതായി അറിയിപ്പുണ്ടായി. ബിഎംഡബ്ല്യു, മിനി, മോട്ടോറാഡ് എന്നീ മൂന്ന് പ്രധാന ബ്രാന്‍ഡുകളാണ് ബിഎംഡബ്ല്യു ഗ്രൂപ്പിന്‍റെ ഭാഗമായി ഉള്ളത്.10,556 യൂണിറ്റുകളില്‍ 10,056 യൂണിറ്റ് ബിഎംഡബ്ല്യുവും, 500 യൂണിറ്റ് മിനി ബ്രാന്‍ഡുമാണ് വിറ്റതെന്ന് കമ്പനി അറിയിച്ചു.’ഈ വര്‍ഷത്തിലെ ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യക്ക് രേഖപ്പെടുത്താവുന്ന ഏറ്റവും ഉയര്‍ന്ന കാറുകളുടെ ഡെലിവറികള്‍ നടത്താനായത് വിജയകരമായ വിപണന തന്ത്രത്തിന്റെയും ഉപഭോക്തൃ അനുഭവത്തിന്റെയും ഫലം തന്നെയാണെന്ന്’ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റ് സിഇഒ വിക്രം പവ വ്യക്തമാക്കി.ബിഎംഡബ്ല്യു ഇന്ത്യ അവരുടെ നീണ്ട വീല്‍ബേസ് ഉല്‍പ്പന്നങ്ങള്‍, ശക്തമായ ഇലക്ട്രിക് മൊബിലിറ്റി പ്രചരണം എന്നിവയിലൂടെ വിപണിയില്‍ മുന്നേറുകയാണെന്നും, 7 സീരീസ് ലോംഗ് വീല്‍ബേസ്, 3 സീരീസ് ലോംഗ് വീല്‍ബേസ്, എക്‌സ്1 പോലുള്ള മോഡലുകള്‍ തങ്ങളുടെ സെഗ്മെന്റുകളില്‍ ഏറ്റവും പ്രാധാന്യമുള്ളവയാണെന്നും, പുതിയ 5 സീരീസ് ലോംഗ് വീല്‍ബേസിനുള്ള ഡിമാന്‍ഡ് ഏറെ വലിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.