June 8, 2025

1,01,321 കോടി രൂപയുടെ പുതിയ കാര്‍ഷിക പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍

0
IMG-20241004-WA0071

കർഷകരുടെ വരുമാനം കൂട്ടാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമായി 1,01,321 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കൃഷി മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ കേന്ദ്രാവിഷ്‌കൃത പദ്ധതികളെയും രണ്ട് സമഗ്ര പദ്ധതികളാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

പുതിയ പദ്ധതികള്‍

പ്രധാന്‍മന്ത്രി രാഷ്ട്രിയ കൃഷി വികാസ് യോജന (PM-RKVY) കൃഷോന്നതി യോജന (KY) എന്നീ പേരുകളിലാണ് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. രാജ്യത്തിന് സ്വയംപര്യാപ്തതയിലേക്ക് വളരാനുള്ള സുസ്ഥിര കൃഷി വികസനമാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം.

സാങ്കേതിക വിദ്യയുടെ ഉപയോഗം

പദ്ധതികളുടെ കാര്യക്ഷമ നടപ്പാക്കലിന് സാങ്കേതികവിദ്യയുടെ സഹായം തേടുമെന്നും, ഇത് വേഗത്തിലും ഫലപ്രദമായും നടപ്പിലാക്കാന്‍ സഹായിക്കുമെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

പദ്ധതികള്‍ കാലാവസ്ഥാ പ്രതിരോധം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണന ശൃംഖല വികസനം, സ്വകാര്യ മേഖലയുടെ പങ്കാളിത്തം തുടങ്ങിയവയടക്കം കാര്‍ഷിക മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ രൂപകല്‍പന ചെയ്തതാണ്.

സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തം

പദ്ധതികളുടെ നടപ്പാക്കലില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രധാന പങ്ക് നല്‍കുമെന്നും, ഓരോ സംസ്ഥാനത്തെയും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നടപ്പാക്കുമെന്നും വൈഷ്ണവ് പറഞ്ഞു. കാർഷിക ഉല്‍പ്പാദനവും, കർഷക ക്ഷേമവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാഷണൽ മിഷൻ ഫോർ എഡിബിൾ ഓയിൽ-ഓയിൽ പാം (NMEO-OP) എന്നിവയും ഡിജിറ്റല്‍ കൃഷി സംരംഭവും ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *