ആസ്റ്റർ മെഡ്‌സിറ്റിയിൽ പോഷകാഹാര വാരാചരണം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്ക് പ്രോത്സാഹനം

കൊച്ചി: “എല്ലാവർക്കും പോഷകാഹാരം” എന്ന പ്രമേയത്തോട് അനുബന്ധിച്ച് ആസ്റ്റർ മെഡ്‌സിറ്റി 2024 സെപ്റ്റംബർ 1 മുതൽ 7 വരെ ദേശീയ പോഷകാഹാര വാരം ആഘോഷിച്ചു. ജനങ്ങളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മനോഹരവും വിജ്ഞാനപ്രദവുമായ പരിപാടികൾ സംഘടിപ്പിച്ചു.ആസ്റ്റർ ജീവനക്കാർക്കായി റീൽ മത്സരം, പെയിന്റിംഗ് മത്സരം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചപ്പോൾ, കുട്ടികളുടെ വിഭാഗത്തിൽ, പീഡിയാട്രിക് വാർഡിൽ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് ആഹാരശില്പം ഒരുക്കി കുട്ടികളിൽ പോഷകാഹാര ബോധവത്കരണം നടന്നു.പൊതുജനങ്ങൾക്കും ആസ്റ്റർ ജീവനക്കാർക്കും വേണ്ടി നിരവധി രസകരമായ മത്സരങ്ങളും, വിജയികൾക്ക് സമ്മാനദാനവും നടന്നു. ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായും, കൊച്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജിൽ ആരോഗ്യപരമായ ഭക്ഷണത്തിന്റെ പ്രാധാന്യം ചർച്ച ചെയ്ത ബോധവത്കരണ ക്ലാസും നടന്നു.