June 8, 2025

സിയാൽ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ കാൽവെയ്പ്;0484 എയ്റോ ലോഞ്ചിന്റെ ഉദ്ഘാടനം ഇന്ന്

0
Cochin-Airport-Launches-World-Class-Lounge-Experience

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഏഴ് മെഗാ പദ്ധതികളിൽ നാലാമത്തേതായ 0484 എയ്റോ ലോഞ്ചിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും പരിചയവും നൽകുക എന്ന ലക്ഷ്യത്തോടെ സിയാൽ നിരവധി പദ്ധതികളുമായി മുന്നോട്ടു പോകുകയാണ്. ഈ ലോഞ്ചിലൂടെ, യാത്രക്കാർക്ക് മിതമായ നിരക്കിൽ പ്രീമിയം എയർപോർട്ട് അനുഭവം ലഭ്യമാക്കുന്നു.0484 എയ്റോ ലോഞ്ച്, സെക്യൂരിറ്റി ഹോൾഡ് മേഖലയ്ക്ക് പുറത്ത് ഒരുക്കിയതുകൊണ്ടാണ് സന്ദർശകർക്കും ഈ സൗകര്യം ലഭ്യമാകുന്നത്. ഈ ലോഞ്ച് ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്. അരലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ, 37 മുറികൾ, നാല് സ്യൂട്ടുകൾ, മൂന്ന് ബോർഡ് റൂമുകൾ, 2 കോൺഫറൻസ് ഹാളുകൾ, കോ-വർക്കിംഗ് സ്പേസ്, ജിം, ലൈബ്രറി, റെസ്റ്റോറന്റ്, സ്പാ, പ്രത്യേക കഫേ ലോഞ്ച് എന്നിവയുൾപ്പെട്ടതാണ് ഇത്.സിയാൽ ടെർമിനൽ 2 വേദിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായമന്ത്രി പി. രാജീവ് അധ്യക്ഷനാകും. മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. എം.പി.മാർ, എം.എൽ.എമാർ, മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കുചേരും.

Leave a Reply

Your email address will not be published. Required fields are marked *