വെളിച്ചെണ്ണ, കുരുമുളക് വിലകൾ വർധിച്ചു; മാറ്റമില്ലാതെ റബ്ബർ വില

റബർ വില ഏതാനും ദിവസങ്ങളായി ഒരേ വിലയിൽ തന്നെ തുടരുകയാണ് റബർ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് വില ഇന്നും 235 രൂപ തന്നെ. അതേസമയം വെളിച്ചെണ്ണ, കുരുമുളക് വിലകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. വെളിച്ചെണ്ണയ്ക്ക് ഇന്നും 100 രൂപ കൂടി. കുരുമുളകിനും കൂടിയതും 100 രൂപ. ഇഞ്ചിക്കും കാപ്പിക്കും വില മാറ്റമില്ല.