June 8, 2025

സ്വർണവിലയിൽ വർദ്ധനവ്

0
images (2) (6)

തിരുവനന്തപുരം: സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും സ്വർണവില കൂടുന്നത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53720 രൂപയാണ്. കഴിഞ്ഞയാഴ്ച്ച പവന് 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഈ ആഴ്ച ഇതുവരെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5555 രൂപയാണ്. വെള്ളിയുടെ വില ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 93 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *