June 8, 2025

റോബോട്ടിക്സ് സംഗമവേദിയാകാനൊരുങ്ങി കൊച്ചി

0
IMG-20240820-WA0015

കൊച്ചി: വ്യവസായ വാണിജ്യവകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിൾ ഏകദിനസമ്മേളനം കൊച്ചി ഗ്രാന്റ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ 23 ന് നടക്കും. രാവിലെ ഒൻപതിന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും.കേരളത്തിൽ നിന്ന് റോബോട്ടിക്സ് സാങ്കേതികമേഖലയിൽ എന്തു പ്രതീക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് പത്തോളം ആഗോളവിദഗ്ധർ റൗണ്ട് ടേബിളിൽ സംസാരിക്കും. 10 എൻജിനീയറിംഗ് കോളജിൽ നിന്നുൾപ്പടെ 195 സ്റ്റാർട്ടപ്പുകളും റൗണ്ട് ടേബിളിൽ പങ്കെടുക്കും.റോബോട്ടിക് മേഖലയിൽ നിക്ഷേപവാഗ്ദാനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെന്ന് പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2025 ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപകസംഗമത്തിന് മുന്നോടിയാണിത്.മുന്നൂറിലേറെ വ്യക്തികളും 195 കമ്പനികളും സ്റ്റാർട്ടപ്പുകളും പങ്കെടുക്കുന്ന പരിപാടിയിൽ, നൂതന റോബോട്ടിക്‌സ് കണ്ടുപിടിത്തങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9: 30 ന് പ്രദർശനം തുടങ്ങും. 32 സ്റ്റാളുകളാണുള്ളത്. ഈ മേഖലയിൽ മികച്ച നിക്ഷേപം കൊണ്ടുവരാൻ റൗണ്ട് ടേബിൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *