റോയൽ ഡ്രൈവിന് ഓഥറൈസേഷൻ സർട്ടിഫിക്കറ്റ്

കൊച്ചി:പ്രീ-ഓൺഡ് പ്രീമിയം, ലക്ഷ്വറി, എക്സോ ട്ടിക് ബ്രാൻഡ് ഓട്ടോമൊബൈൽ ഡീലറായ റോ യൽ ഡ്രൈവ്, കേരളത്തിൽ പ്രീ-ഓൺഡ് വാഹ ന ഡീലർഷിപ്പിനുള്ള ആദ്യത്തെ ഓഥറൈസേ ഷൻ സർട്ടിഫിക്കറ്റ് നേടി. മന്ത്രി കെ.ബി. ഗണേഷ് കുമാർ റോയൽ ഡ്രൈവ് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ മുജീബ് റഹ്മാന് സർട്ടി ഫിക്കേഷൻ സമ്മാനിച്ചു. യൂസ്‌ഡ് വാഹനങ്ങൾ വാങ്ങുന്നതിലും വിൽക്കുന്നതിലും സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കിക്കൊണ്ടുള്ള ഈ നേട്ടം കമ്പനിയുടെ പ്രയാണത്തിൽ നാഴികക്കല്ലാ ണെന്ന് മുജീബ് റഹ്‌മാൻ പറഞ്ഞു.