June 8, 2025

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നിസാൻ ഒരുക്കുന്നു ‘ഫ്രീഡം ഓഫർ’

0
IMG-20240813-WA0031

കൊച്ചി: സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച്, നിസാന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മാഗ്‌നൈറ്റിനു എല്ലാ പ്രതിരോധ ഉദ്യോഗസ്ഥർക്കും കേന്ദ്ര/ സംസ്ഥാന പോലീസ് വകുപ്പുകൾക്കുമായി പ്രത്യേക വിലക്കിഴിവ്. ഫ്രീഡം ഓഫറിലൂടെ, നിസാൻ ഇന്ത്യയിലുടനീളമുള്ള എല്ലാ കേന്ദ്ര അർദ്ധസൈനിക, സംസ്ഥാന പോലീസ് സേനാംഗങ്ങൾക്കായും പ്രത്യേക വിലക്കിഴിവ് നേടാം. കൂടാതെ, പ്രതിരോധ സേനാംഗങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ നൽകുന്ന സിഎസ്‌ഡി റൂട്ട് വഴി കാർ ബുക്ക് ചെയ്ത് വിലക്കിഴിവ് നേടാനും ഫ്രീഡം ഓഫറിലൂടെ അവസരമുണ്ട്.സേവനത്തിലുള്ള എല്ലാ സായുധ സേനാംഗങ്ങൾക്കും സിഎസ്‌ഡി എ എഫ് ഡി പോർട്ടലിലൂടെ (www.afd.csdindia.gov.in) നിസാൻ മാഗ്നൈറ്റ് ബുക്ക് ചെയ്യാം. എല്ലാ കേന്ദ്ര അർദ്ധസൈനിക, സംസ്ഥാന പോലീസ് സേനാംഗങ്ങൾക്കും പ്രത്യേക ഓഫർ ലഭിക്കുന്നതിന് രാജ്യത്തുടനീളമുള്ള ഏത് നിസാൻ അംഗീകൃത ഡീലർഷിപ്പും സന്ദർശിക്കാം. ഓഗസ്റ്റ് 31 വരെ ‘ഫ്രീഡം ഓഫർ’ വഴി ബുക്കിംഗ് നടത്താം. ‘ഫ്രീഡം ഓഫർ’ എക്സ്ക്ലൂസീവ് ഹെൽപ്പ്ഡെസ്ക് കോൺടാക്റ്റുമായി +91 99993 13930 എന്ന നമ്പറിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *