ഗ്രാന്‍ഡ് ഹൈപ്പറിന്റെ രണ്ട് പുതിയ സ്റ്റോറുകള്‍ കുവൈത്തില്‍ ഉദ്ഘാടനം ചെയ്തു
കുവൈത്ത് സിറ്റി: ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ റിഗ്ഗൈ (2)യിലെ 47-ാമത്തെയും ജലീബ് (2)യിലെ 48-ാമത്തെയും സ്റ്റോറുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.റിഗ്ഗൈ (2) സ്റ്റോർ ടെസ്ല എൻജിനീയറിങ് ചെയർമാൻ ചെരിയൻ ചെരിയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ടും, ലാംകോ എൻജിനീയറിംഗ് മാനേജിങ് ഡയറക്ടർ അമാനുല്ലയും സന്നിഹിതരായിരുന്നു. ആദ്യ വില്പന കുവൈത്ത് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി നിർവഹിച്ചു. ഗ്രാൻഡ് ഹൈപ്പർ സീനിയർ മാനേജ്മെന്റും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ സി. ഇ. ഒ മുഹമ്മദ് സുനീർ, തെഹ്സീർ അലി (ഡി.ആർ.ഒ), മുഹമ്മദ് അസ്ലം (സി.ഒ.ഒ) തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജലീബ് (2) സ്റ്റോർ ശൈഖ് ദാവൂദ് സല്മാൻ അൽ സബാഹും, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശര്രാഹ്യും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സാദ് മുഹമ്മദ് അൽ ഹമദ, മുഹമ്മദ് അൽ മുതൈരി, വാസിം വാഹിദ്മി തുടങ്ങിയവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
