സ്വർണവിലയിൽ ഇന്ന് മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 98,400 രൂപയില് മാറ്റമില്ലാതെ തുടരുകയാണ്. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 13,418 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 12,300 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,064 രൂപയുമാണ്.
അതെസമയം ഇന്നത്തെ വെള്ളി വില ഗ്രാമിന് 226 രൂപയും കിലോഗ്രാമിന് 2,26,000 രൂപയുമാണ്.ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല് റിസര്വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്ണവിലയെ സ്വാധീനിച്ചത്. എന്നാല് പണിക്കൂലിയും നികുതിയും ഉള്പ്പെടെ നിലവില് തന്നെ സ്വര്ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.
