January 28, 2026

ഐവിബിഎം മൂന്നാമത്തെ ഓഫിസ് ഇൻഫോപാർക്കിൽ പ്രവർത്തനമാരംഭിച്ചു

0
images (1) (1)

കൊച്ചി: ഫിൻടെക് സ്റ്റാർട്ടപ്പായ ഐവിബിഎം മൂന്നാമത്തെ ഓഫിസ് ഇൻഫോപാർക്കിന്റെ പ്രീമിയം കോ-വർക്കിങ് സ്പേസായ ‘ഐ ബൈ ഇൻഫോപാർക്കിൽ’ പ്രവർത്തനമാരംഭിച്ചു. പാണക്കാട് മുനവ്വറലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.നൂറോളം പേരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്.

മൊത്തം ജീവനക്കാരുടെ 10 ശതമാനത്തോളം ഭിന്നശേഷി വിഭാഗത്തിൽപെട്ടവരാണ്. ഭിന്നശേഷിക്കാരെക്കൂടി ഉൾക്കൊള്ളുന്ന, ഇന്ത്യയിലെ ആദ്യ “ന്യൂറോ ഡൈവേഴ്സിറ്റി’ കോവർക്കിങ് സ്പേസ് ആയതിനാലാണ് “ഐ ബൈ ഇൻഫോപാർക്ക്’ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്ന് ഐവിബിഎം ഇന്ത്യ ഓപ്പറേഷൻസ് ഹെഡ് കെ.എസ്.ഫസലു റഹ്മാൻ വ്യക്തമാക്കി. എംഡി ജാഫർ സാദിക്, ഗൾഫ് രാജ്യങ്ങളിലെ ഗവൺമെന്റ് റിലേഷൻസ് സ്ട്രാറ്റ ജിസ്റ്റ് ഫഹദ് സറാജ് അൽ ശരീഫ് അൽ ഖുറേഷി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *