February 3, 2026

പുകയില ഉത്പന്നങ്ങള്‍ക്ക്‌ ഇനി വലിയ വില കൊടുക്കേണ്ടിവരും

0
tobacco-products-impact-environmental-health

ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാര സെസ് പിരിവ് അവസാനിക്കുന്ന സാഹചര്യത്തില്‍ പുകയില, പാൻമസാല, സിഗരറ്റ്, ഉത്‌പന്നങ്ങള്‍ക്കും പുതുതായി സെസും തീരുവയും ചുമത്താനുള്ള ഭേദഗതിബില്ലുകള്‍ ലോക്‌സഭയില്‍. പാൻമസാലയ്ക്കുമേല്‍ ആരോഗ്യ രാജ്യസുരക്ഷാ സെസായാണ്, ജിഎസ്ടി നഷ്ടപരിഹാരസെസിന് തുല്യമായ നിലയില്‍ സെസ് ഈടാക്കുക.

സിഗരറ്റിനും പുകയില ഉത്‌പന്നങ്ങള്‍ക്കും തീരുവ ഉയർത്താൻ എക്സൈസ് നിയമത്തില്‍ ഭേദഗതി വരുത്തും. ആരോഗ്യ- രാജ്യസുരക്ഷാ സെസ് ബില്ലും കേന്ദ്ര എക്സൈസ് നിയമഭേദഗതി ബില്ലും ധനമന്ത്രി നിർമലാ സീതാരാമൻ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ജിഎസ്ടി ഏകീകരണത്തില്‍ തീരുമാനിച്ച 40 ശതമാനത്തിന്‌ പുറമേയാകും ഈ അധിക തീരുവ.

പുകയിലയ്ക്ക് 60 മുതല്‍ 70 ശതമാനംവരെയും നിക്കോട്ടിൻ, മറ്റ് ഇൻഹലേഷൻ ഉത്‌പന്നങ്ങള്‍ക്ക് 100 ശതമാനവും തീരുവസിഗരറ്റ്, ചുരുട്ട് പോലുള്ള ഉത്‌പന്നങ്ങള്‍ക്ക് 1000 എണ്ണത്തിന് 5000 രൂപ മുതല്‍ 11,000 രൂപ വരെയാകും എക്സൈസ് തീരുവഉത്‌പന്നത്തിന്റെ വലുപ്പത്തിനനുസരിച്ചാകും തീരുവ നിരക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *