പവന് ഒറ്റയടിക്ക് കൂടിയത് 1360 രൂപ! വീണ്ടും 92000 കടന്ന് സ്വർണ വില
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. പവന് 1360 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന് 92,280 രൂപയായി. ഇന്ന് ഒരു ഗ്രാമിന് 170 രൂപ ഉയർന്ന് 11,535 രൂപയായി. ഇന്നലെ സ്വർണവിലയിൽ രാവിലെയും ഉച്ചയ്ക്കും ഇടിവ് രേഖപ്പെടുത്തിയിരുന്നു.
രാവിലെ 320 രൂപയും ഉച്ചയ്ക്ക് 360 രൂപയുമാണ് കുറഞ്ഞത്. ഇതിന് തൊട്ട് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യാന്തര വിപണിയില് സ്വര്ണവില ചാഞ്ചാടുകയാണെങ്കിലും ഡോളര് കരുത്താര്ജ്ജിച്ചതും രൂപയുടെ റെക്കോര്ഡ് വീഴ്ച്ചയുമാണ് കേരളത്തില് സ്വര്ണവിലയില് കുതിപ്പുണ്ടാക്കിയത്.
ഇന്നലെ ഗ്രാമിന് ഉച്ചയ്ക്ക് 45 രൂപ കുറഞ്ഞ് 11,365 രൂപയായിരുന്നു. പവന് 360 രൂപ കുറഞ്ഞ് 90,920 രൂപയുമായിട്ടുണ്ട്.
അതെസമയം ഇന്ന് ഒരു ഗ്രാമിന് 170 രൂപ ഉയർന്ന് 11,535 രൂപയായി. ഒരു പവന് 1,360 രൂപ വർദ്ധിച്ച് 92,280 രൂപയായി. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 186 രൂപ വർദ്ധിച്ച് 12,584 രൂപയും, പവന് 1,488 രൂപ വർദ്ധിച്ച് 1,00,672 രൂപയുമായി. 18 കാരറ്റിന് ഒരു ഗ്രാമിന് 139 രൂപ ഉയർന്ന് 9,438 രൂപയും, പവന് 1,112 രൂപ കൂടി 75,504 രൂപയുമായി.
