പൂജാ ബംപർ ലോട്ടറി നറുക്കെടുപ്പ് നാളെ; ഒന്നാം സമ്മാനം 12 കോടി!
തിരുവനന്തപുരം: പൂജാ ബംപർ ലോട്ടറി നറുക്കെടുപ്പ് നാളെ രണ്ടു മണിക്ക് നടക്കും. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. കൂടാതെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കും.
മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനം 3 ലക്ഷം വീതം 5 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 5 പരമ്പരകൾക്കും ലഭിക്കും.
5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 3.32 ലക്ഷം സമ്മാനങ്ങളാണ് നൽകുന്നത്. അതെസമയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നറുക്കെടുപ്പിന് ഔദ്യോഗിക ചടങ്ങുകളുണ്ടാകില്ല.
