ടൈറ്റൻ സ്മാർട്ട് ഇവോക്ക് 2.0 വിപണിയിൽ
കൊച്ചി: ടൈറ്റൻ സ്മാർട്ട് ഇവോക്ക് 2.0 പ്രീമിയം സ്മാർട്ട് വാച്ചുകള്‍ വിപണിയിൽ അവതരിപ്പിച്ചു. ടൈറ്റന്റെ അനലോഗ് വാച്ച് നിർമാണ പൈതൃകവും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേർത്താണ് ഇവോക്ക് 2.0 വാച്ചുകള്‍ നിർമിച്ചിരിക്കുന്നത്.
ഇതിൽ 43 എംഎം പ്രീമിയം റൗണ്ട് മെറ്റൽ കെയ്സും ബ്രില്യന്റ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമാണ്ള്ളത്.8,499 രൂപ വിലയുള്ള ടൈറ്റൻ ഇവോക്ക് 2.0 ഗ്ലേസിയർ ബ്ലൂ, ടൈഡൽ ബ്ലൂ, കൊക്കോ ബ്രൗൺ നിറങ്ങളിൽ ഇവ ലഭ്യമാണ്. ടൈറ്റൻ വേൾഡ്, ഫാസ്റ്റ്ട്രാക്ക്, ഹീലിയോസ് സ്റ്റോറുകൾ, തെരഞ്ഞെടുത്ത പ്രീമിയം റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിലും www.titan.co.in എന്ന വെബ്സൈറ്റിലും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭിക്കും.
