എന്‍എസ്ഇയിൽ 24 കോടി നിക്ഷേപക അക്കൗണ്ടുകൾ
കൊച്ചി: വ്യാപാര അക്കൗണ്ടുകളുടെ എണ്ണത്തിൽ 24 കോടി കടന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ). ഒന്നാം സ്ഥാനത്ത് നാലു കോടിയിലധികം (17 ശതമാനം) നിക്ഷേപക അക്കൗണ്ടുകളുള്ള മഹാരാഷ്ട്രയാണ്.
ഉത്തര്‍പ്രദേശ് (11 ശതമാനം), ഗുജറാത്ത് (ഒന്‍പത് ശതമാനം), പശ്ചിമബംഗാള്‍, രാജസ്ഥാന് ( ആറു ശതമാനം വീതം) തുടങ്ങിവയാണ് നിക്ഷേപങ്ങളിൽ മുന്നിലുള്ള സംസ്ഥാനങ്ങള്‍.
