ജോയ് ആലുക്കാസിൽ”ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ’ ആരംഭിച്ചു
കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്, ഡയമണ്ട് ജ്വല്ലറികൾക്ക് മാത്രമായി “ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ’ ആരംഭിച്ചു.
23 വരെ കൊച്ചി എംജി റോഡിലുള്ള ജോയ് ആലുക്കാസ് ഷോറുമിൽ സംഘടിപ്പിക്കുന്ന പ്രത്യേക പ്രദർശനത്തിൽ വിവാഹ ആഭരണങ്ങൾ മുതൽ നിത്യോപയോഗ മോഡലുകൾ വരെയുണ്ട്. കൂടാതെ ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണ നാണയം സമ്മാനമായി ലഭിക്കും.
